കാസർകോട്: ജീവിതത്തിൽ മകൻ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് കഴിഞ്ഞ മൂന്നുവർഷമായി ആഗ്രഹിക്കുകയാണെന്ന് കൊല്ലപ്പെട്ട ഫഹദിെൻറ ഉപ്പ അബ്ബാസ്. എല്ലാദിവസവും മകനെ സ്വപ്നം കണ്ടാണ് ഉറങ്ങുന്നത്. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിൽ തൃപ്തനല്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അബ്ബാസ് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതനായിരുന്നുവെങ്കിലും പഠനത്തിൽ മിടുക്കനായിരുന്നു മകൻ. രണ്ട് കാലിനും സുഖമില്ലായിരുന്നു. ഒന്നും രണ്ടും ക്ലാസുകളിൽ മകനെ താൻ റിക്ഷയിൽ സ്കൂളിലേക്ക് കൊണ്ടുവിടുകയായിരുന്നു. മംഗലാപുരത്തെ ഡോക്ടർ പറഞ്ഞതിനുശേഷമാണ് സ്കൂളിലേക്ക് നടന്നുപോകാൻ തുടങ്ങിയത്. പത്തുവയസ്സ് കഴിഞ്ഞാൽ ശസ്ത്രക്രിയചെയ്ത് കാലിെൻറ വൈകല്യം മാറ്റാമെന്ന് ഡോക്ടർ ഉറപ്പുനൽകിയതോടെ തങ്ങൾ വലിയ സന്തോഷത്തിലായിരുന്നു.
വിജയകുമാർ അയൽവാസിയായിരുന്നു. അയാളുടെ അമ്മ എല്ലാദിവസവും വീട്ടിൽ വരും. കൂടെ വിജയകുമാറുമുണ്ടാകും. പരസ്പരം സ്നേഹത്തോടും െഎക്യത്തോടുംകൂടിയായിരുന്നു കഴിഞ്ഞിരുന്നത്. വേദനകളെല്ലാം മാറ്റിവെച്ച് അയൽവാസിയായ വിജയകുമാറിെൻറ വീട്ടിലായിരുന്നു ഫഹദ് അധികസമയവും ഒാടിച്ചാടി കളിച്ചിരുന്നത്.
എപ്പോഴും ഫഹദിനെ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ക്ഷണിച്ചിരുന്ന വിജയകുമാറിന് ഇതെങ്ങനെ സാധിച്ചുവെന്ന് അബ്ബാസ് വേദനയോടെ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.