കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഉൾപ്പെട്ട ഫൈസൽ ഫരീദ് തൃശൂർ സ്വദേശിയാണെന്ന് എൻ.ഐ.എ. കോടതിയിലാണ് എൻ.ഐ.എ വിലാസം തിരുത്തി നൽകിയത്. നേരത്തേ എറണാകുളം സ്വദേശിയാണെന്നായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്. നേരത്തേ നൽകിയ വിലാസം തിരുത്താനുള്ള അപേക്ഷ എൻ.ഐ.എ സമർപ്പിച്ചു.
ഫൈസൽ ഫരീദ്, തൈപ്പറമ്പിൽ ഹൗസ്, പുത്തൻപള്ളി, കൈയ്പമംഗലം -തൃശൂർ എന്നാണ് പുതുതായി നൽകിയ വിലാസം. പേരിലെ സാദൃശ്യംകൊണ്ട് വ്യാജ പ്രചരണത്തിന് വിധേയനായെന്ന് ചൂണ്ടിക്കാട്ടി നേരത്തേ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയ വ്യക്തിയുടെ വിലാസം തന്നെയാണോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. മാധ്യമങ്ങൾക്ക് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചയാളുടെ പേര് ഫൈസൽ ഫരീദ് എന്നാണെങ്കിലും ഇയാൾ തൃശൂർ മൂന്നു പീടിക സ്വദേശിയാണ്.
പ്രതികൾ 2019 മുതൽ തന്നെ സ്വർണക്കടത്ത് നടത്തുന്നുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ അറിയിച്ചു. ആദ്യ തവണ ഒമ്പത് കിലോ സ്വർണവും പിന്നീട് 18 കിലോ സ്വർണവും അവസാനം പിടിയിലായപ്പോൾ 30 കിലോ സ്വർണവുമാണ് കടത്തിയതെന്നാണ് എൻ.ഐ.എ പറയുന്നത്. സന്ദീപിൻെറ കൈയിൽ നിന്ന് പിടിച്ചെടുത്ത ബാഗിൽ ചില രേഖകളുണ്ടെന്നും അത് കോടതിയുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കുമെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ ഇൻറർപോളിനെ സമീപിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനാണ് വാറൻറ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടത്.
പ്രതികരിക്കാത്തെ ഫൈസൽ ഫരീദ്
ദുബൈ: അതേസമയം, തെൻറ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നും സ്വർണക്കടത്തുമായി ബന്ധമില്ലെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തി അറിയിച്ച തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് തിങ്കളാഴ്ച പരിധിക്ക് പുറത്ത്. എറണാകുളം സ്വദേശി ഫാസിൽ ഫരീദ് എന്ന് പ്രതിപ്പട്ടികയിൽ രേഖപ്പെടുത്തിയിരുന്ന എൻ.െഎ.എ ഇന്നലെ പേരും വിലാസവും മാറ്റി നൽകിയതിനെ തുടർന്ന് പ്രതികരണത്തിന് ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഫൈസലിെൻറ ദുബൈ റാഷിദീയയിലെ വിലാസത്തിൽ നിന്നാണ് കോൺസുലേറ്റിലേക്ക് കാർഗോ അയച്ചിരിക്കുന്നത് എന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്ത് കൈമാറാൻ അന്വേഷണ സംഘം യു.എ.ഇയോട് ആവശ്യപ്പെേട്ടക്കുമെന്നും അറിയുന്നു. അതിനിടെ സംഭവത്തിൽ യു.എ.ഇയുടെ അന്വേഷണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.