തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. അടുത്തബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും ടെലിഫോണ്‍ വിളികളും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍നിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊലയാളി സംഘത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടിഞ്ഞിയിലെ മറ്റു സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
കൊല നടത്തിയത് പ്രഫഷനല്‍ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, നാട്ടുകാരായ ചിലര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സൂചന. കൊലനടന്ന സമയങ്ങളില്‍ കൊടിഞ്ഞിയിലെ മൊബൈല്‍ ടവറില്‍നിന്നുപോയതും അതിനുമുമ്പ് ഒരു മാസത്തേതുമടക്കമുള്ള ഫോണ്‍ വിളികള്‍ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. ഫൈസലിന്‍െറ മതംമാറ്റം അറിഞ്ഞപ്പോള്‍ കുടുംബത്തിലത്തെി പിന്മാറാന്‍ ആവശ്യപ്പെട്ടതായും അത് കേള്‍ക്കാത്തതിനത്തെുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനയുടെ സഹായം ഉറ്റബന്ധു തേടിയതായും ഇക്കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചതിയുണ്ടെന്നും അടുത്തബന്ധുക്കളില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നുള്ള മാതാവ് മീനാക്ഷിയുടെ മൊഴിയും പൊലീസ് മുഖവിലക്കെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.