ഫൈസല്‍ വധം: നാലുപേര്‍ കസ്റ്റഡിയില്‍; ഗൂഢാലോചന തെളിഞ്ഞതായി സൂചന

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസല്‍ (30) കൊല്ലപ്പെട്ട സംഭവത്തില്‍, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് കേസന്വേഷണ ചുമതലയുള്ള സി.ഐ എം. മുഹമ്മദ് ഹനീഫ പറഞ്ഞു. ഫൈസലിന്‍െറ ബന്ധുക്കളും തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലുള്ളത്.
മതംമാറ്റശേഷം പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും വിജയിക്കാതിരുന്നപ്പോഴാണത്രെ സംഘടനയുടെ സഹായം തേടിയതെന്നാണ് സൂചന. ഇവരുടെ അജണ്ട നടപ്പാക്കിയത് നാലംഗ സംഘമാണെന്ന് സൂചന ലഭിച്ചതായി വിവരമുണ്ട്.

കൊടിഞ്ഞി ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍നിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നു. പുലര്‍ച്ചെ 5.05ന് ശേഷം ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയെ രണ്ട് ബൈക്കുകളിലത്തെിയ നാലംഗ സംഘം പിന്തുടരുന്നതും ദുരൂഹസാഹചര്യത്തില്‍ കാര്‍ സ്ഥലത്തത്തെുന്നതും പള്ളിക്ക് മുന്നില്‍ അല്‍പനേരം നിര്‍ത്തിയിട്ട് പോകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. എന്നാല്‍, കാര്‍ കൊലയാളി സംഘത്തില്‍ പെട്ടവരുടേതല്ളെന്നാണ് മനസ്സിലാകുന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. മറ്റു മൂന്നുപേരും ദൃക്സാക്ഷികളായിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവരെയും ചോദ്യം ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. കുടുംബമുള്‍പ്പെടെ മതം മാറിയെന്ന കാരണത്താലാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.