നെടുമ്പാശ്ശേരി: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുമായി ഗൾഫിൽ ജോലിക്ക് പോകുന്നവർ ഇനി കുടുങ്ങും. സൗദി ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങൾ സർട്ടിഫിക്കറ്റുകളുടെ ആധികാരികത അറിയാനുള്ള പരിശോധന കൂടുതൽ കർക്കശമാക്കിയതാണ് കാരണം. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാൽ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതുകൂടാതെ വഞ്ചനക്കുറ്റത്തിന് കേസെടുത്ത് ജയിലിലടക്കുകയും ചെയ്യും. അടുത്തിടെ കർണാടക സ്വദേശി നഴ്സിനെ ദമ്മാം കോടതി ഇത്തരത്തിൽ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു.
പലപ്പോഴും ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾ കഴിയുമ്പോഴാവും രേഖപ്രകാരമുള്ള വൈദഗ്ധ്യം ഉദ്യോഗാർഥിക്കില്ലെന്ന് ബോധ്യപ്പെടുക. തുടർന്ന് സർട്ടിഫിക്കറ്റുകളുടെ ആധികാരികത അറിയാൻ എംബസി വഴി വിവിധ യൂനിവേഴ്സിറ്റികളിലേക്ക് അയക്കും. കഴിഞ്ഞദിവസം ആലുവ ടാസ് റോഡിൽ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കുന്ന കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചതും ഇങ്ങനെ എംബസി വഴി സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തിയപ്പോഴാണ്.
സർട്ടിഫിക്കറ്റുകളിൽ സംശയമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ചിലർ ജോലി ഉപേക്ഷിച്ച് മുങ്ങാൻ ശ്രമിക്കാറുണ്ട്. ഇവർക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും. തൊഴിൽ വിസയിൽ ആദ്യമായി ജോലിക്ക് പോകുന്നവരുടെ രേഖകളും മറ്റും എമിേഗ്രഷൻ വിഭാഗത്തിലും ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
ആലുവയിലെ സർട്ടിഫിക്കറ്റ് തട്ടിപ്പുസംഘത്തിെൻറ കെണിയിൽപെട്ടവരിലേറെയും മറുനാട്ടിൽനിന്നുള്ളവരായിരുന്നു. എം.ബി.എ, എം.സി.എ കോഴ്സുകൾ ഓൺലൈൻ വഴി പഠിക്കാൻ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ കണ്ടെത്തിയിരുന്നത്. കോഴ്സ് പൂർത്തിയാകുന്നതിനുമുമ്പ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് വലിയ തുക കൈപ്പറ്റുന്നത്.
കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ പേരിലാണ് സർട്ടിഫിക്കറ്റുകളെന്നതിനാൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിെൻറ ഏജൻറുമാരായി ഒട്ടേറെ പേർ ഉണ്ടായിരുെന്നന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.