തൃശൂർ: വ്യാജചെക്കുകൾ ഹാജരാക്കി ദേശസാത്കൃത ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മലയാ ളികൾ അടക്കമുള്ള അന്തർസംസ്ഥാന സംഘം പിടിയിൽ. പ്രമുഖ കമ്പനികളുടെ 47,20,000 രൂപയുടെയും ഏ ഴ് ലക്ഷത്തിെൻറയും രണ്ട് വ്യാജ ചെക്കുകൾ ഹാജരാക്കി അയ്യന്തോൾ എസ്.ബി.ഐയിൽ നിന്നും പണം ത ട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് സംഘത്തെ വെസ്റ്റ് പൊലീസ് പിടികൂടിയത്. അയ്യന്തോൾ സ്വദേശികളായ കുറിഞ്ഞാക്കൽ സുനിൽ (48), ഉദയനഗർ ശ്രീശങ്കരം വീട്ടിൽ മഹേഷ് (24), ഉദയനഗർ പെരയ്ക്കൽ സെബാസ്റ്റ്യൻ (42) കർണാടക ബഡുഹ് സ്വദേശി ആദർശ്(28), പുണെ താൽഹാവലി സ്വദേശി ദിലീപ് ബോട്ടി (36) എന്നിവരാണ് പിടിയിലായത്.
പ്രമുഖ കമ്പനികളുടെ ചെക്കുമദായി സിവിൽ ലൈനിലെ എസ്.ബി.ഐ ശാഖയിൽ പണം മാറാൻ എത്തിയ ആളിൽ നിന്നാണ് തട്ടിപ്പിെൻറ സൂചന ലഭിച്ചത്. വലിയ തുകയായതിനാൽ ബാങ്ക് മാനേജർ െചക്ക് സംബന്ധിച്ച് വിവരങ്ങൾ തിരക്കുന്നതിനിടയിൽ പന്തികേട് തോന്നിയ അയാൾ രക്ഷപ്പെട്ടു. വിവരം മാനേജർ പൊലീസിന് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് നഗരത്തിലെ ലോഡ്ജിൽ തമ്പടിച്ച പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ലോഡ്ജ് റെയ്ഡ് ചെയ്താണ് പ്രതികളെ പിടികൂടിയത്. ഇവിടെ നിന്നും വ്യാജ സീലുകൾ, വ്യാജ ചെക്ക് ലീഫുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. സംഘത്തിലെ കൂട്ടാളികൾക്കായി പൊലീസ് വല വിരിച്ചു.
പിടിച്ചെടുത്ത ചെക്കുകളെല്ലാം ഒറിജിനലിനെ വെല്ലുന്നവയാണ്. വ്യാജനിർമിതി, ഗൂഢാലോചന എന്നിവ പൊലീസ് അന്വേഷിച്ചു വരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വെസ്റ്റ് എസ്.എച്ച്.ഒ എൻ.എസ്. സലീഷിെൻറ നേതൃത്വത്തിൽ എസ്.ഐ കെ.ജെ. ജേക്കബ്, എ.എസ്.ഐ മാരായ വി.എ. ജോയ്, വി.എ. രമേഷ്, പൊലീസുകാരായ സുദർശനൻ, ഷെല്ലാർ, പ്രശാന്ത്, ബിനീഷ് ജോർജ്, മനോജ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.