സ്വപ്നയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് പ​ഞ്ചാ​ബി​ലെ സ്ഥാ​പ​നം. ദേ​വ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​ എ​ന്ന സ്ഥാ​പ​നം വ​ഴി​യാ​ണ് സ്വ​പ്ന വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​പ്പി​ച്ച​തെ​ന്ന് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തോ​ടെ പ​ഞ്ചാ​ബി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​േ​ൻ​റാ​ൺ​മെൻറ് പൊ​ലീ​സ്. ദേ​വ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്​​റ്റി​നെ സം​ബ​ന്ധി​ച്ച്​ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​ബ് പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

സ്​​പേ​സ്​ പാ​ർ​ക്കി​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ത​സ്തി​ക​ക്ക് വേ​ണ്ടി​യാ​ണ് സ്വ​പ്ന വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​ത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​പ്ന ന​ൽ​കി​യ​താ​യും സു​ഹൃ​ത്ത് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മും​ബൈ​യി​ലെ ഡോ. ​ബാ​ബ സാ​ഹി​ബ് ടെ​ക്നോ​ള​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി.​കോം ബി​രു​ദം നേ​ടി​യെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ദേ​വ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​​ സ്വ​പ്ന​ക്ക് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടോ​ടെ സ്വ​പ്ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - fake degree certificate of swapna issued by Punjab institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.