കൊച്ചി: സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ച െന്ന പരാതിയിൽ സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെതിരെ കേസ്. ത ൃക്കാക്കര പൊലീസാണ് കേസെടുത്തത്. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലെ ഇൻറർനെറ്റ് മിഷെൻറ എക്‌സി. ഡറക്ടര്‍ ജോബി മാപ്രകാവിലാണ് പരാതി നൽകിയത്.
ജനുവരി ഏഴിന് സീറോ മലബാർ സഭ ആസ്ഥാനത്ത് മെത്രാൻ സിനഡ് നടന്ന സമയത്ത് ആലഞ്ചേരി വ്യവസായിക്ക് കോടികൾ മറിച്ചുനൽകിയതിെൻറ ബാങ്ക് രേഖകളുമായി എത്തി ഫാ. പോൾ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആലേഞ്ചരി ആരോപണം നിഷേധിച്ചു. തുടർന്ന് സഭ നടത്തിയ പരിശോധനയിൽ പോൾ തേലക്കാട്ട് കൊണ്ടുവന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് പറയുന്നത്. 471, 468, 34 വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എറണാകുളം സെന്‍ന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് രണ്ടുദിവസം മുമ്പ് തൃക്കാക്കരയിലേക്ക് കേസ് കൈമാറുകയായിരുന്നുവെന്ന് തൃക്കാക്കര എസ്.ഐ മനീഷ് പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഫാ. പോള്‍ തേലക്കാട്ട് പ്രതികരിച്ചു. സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ് തുടങ്ങിയവയിൽ സഭ നേതൃത്വത്തിെൻറ നടപടിക്കെതിരെ ഫാ. പോള്‍ തേലക്കാട്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ തെരുവ് സമരത്തില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമരവേദിയില്‍ എത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.