കൊച്ചി: വ്യാജ അക്കൗണ്ട് രേഖ ചമക്കലുമായി ബന്ധപ്പെട്ട കേസിൽ സീറോ മലബാർ സഭ മുൻ പി.ആർ. ഒ ഫാ. പോൾ തേലക്കാട്ട്, എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവർക്കെതിരെ അേന്വഷണം തുടരാമെന്ന് ഹൈകോടതി. അതേസമയം, അന്വേഷണത്തിെൻറ പേരിൽ ഇവരെ പീഡിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.
തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വ്യാജരേഖ ചമച്ചത് തങ്ങളാണെന്ന് പരാതിയിൽ ആരോപണമില്ലെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ പ്രതി ചേർത്തത് അനുചിതമാണെന്നുമാണ് ഹരജിയിലെ വാദം.
പരാതിക്കാരനായ ഫോ. ജോബി മാപ്രക്കടവ് ഹരജിക്കാരെ പിന്തുണക്കുകയാണോ എന്ന് വാദത്തിനിടെ കോടതി വാക്കാൽ ആരാഞ്ഞെങ്കിലും വ്യാജരേഖ ചമച്ചത് ആരാണെന്ന് കണ്ടെത്തണമെന്നത് മാത്രമാണ് ആവശ്യമെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. അതേസമയം, മറ്റൊരു പരാതിക്കാരനായ ബിനു ചാക്കോയും കേസിൽ കക്ഷി ചേരാൻ ഹരജി നൽകി. ഈ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.