വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; കോർപ്പ​റേഷൻ അംഗത്തിൽനിന്ന്​ പണംതട്ടി

കൊച്ചി: കോർപറേഷൻ മുൻ സ്ഥിരം സമിതി ചെയർമാൻ എ.ബി. സാബുവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടിയതായി പരാതി. സുഹൃത്ത് ഉദയംപേരൂർ പഞ്ചായത്ത് അംഗം നിമിൽരാജിന് 8000 രൂപ നഷ്​ടമായെന്ന്​ എ.ബി. സാബു സൈബർ സെല്ലിൽ നൽകിയ പരാതിയിൽ പറയുന്നു.

ഫേസ്ബുക്ക് മെസഞ്ചർ വഴി വ്യാജസന്ദേശങ്ങൾ അയച്ച് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. പണം ആവശ്യപ്പെട്ട്​ നിരവധി സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചു.

ത​െൻറ പ്രൊഫൈൽ ചിത്രമുള്ള അക്കൗണ്ടിൽനിന്നായിരുന്നു സന്ദേശങ്ങൾ. ഇതുകണ്ട് തെറ്റിദ്ധരിച്ച് നിമിൽരാജ് ഗൂഗ്​ൾ പേ വഴി 8000 രൂപ നൽകുകയായിരുന്നു. 919861161871 എന്ന ഗൂഗ്​ൾ പേ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Fake Facebook account; Money was extorted from a member of the corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.