വ്യാജ ലോട്ടറി കേസ്: പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപിക്കുന്നത് സംബന്ധിച്ച കേസ് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും. ഇതുസംബന്ധിച്ച എഫ്.ഐ.ആർ തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ചു.

വ്യാജ ലോട്ടറി വ്യാപിപ്പിക്കുന്നവർക്ക് വിദേശ ബന്ധമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഇന്‍റർപോളിന്‍റെ സഹായം തേടുമെന്നും ഡി.ജി.പി അറിയിച്ചു.

സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപകമാണെന്നും പിന്നിൽ വന്‍ മാഫിയയാണെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജിപി.ക്ക് കൈമാറിയിട്ടുണ്ട്. ലോട്ടറി ഓഫീസുകളില്‍ കെട്ടുകണക്കിന് വ്യാജ ലോട്ടറികള്‍ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജന്‍മാര്‍ സ‍ര്‍ക്കാറിന്‍റെ സമ്മാന തുക തട്ടിയെടുക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

വ്യാജ ലോട്ടറി അച്ചടിക്കാന്‍ സര്‍ക്കാര്‍ പ്രസിലെ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നു. പ്ലേറ്റുകള്‍ ജീവനക്കാരുടെ സഹായത്തോടെയാണ് കടത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.  

Tags:    
News Summary - fake lottery tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.