ഇസ്​ലാമിന്​ നൽകിയ സഹായത്തിന്​ ഗോൾഡൻ വിസയെന്ന്​ വ്യാജവാർത്ത; വിദ്വേഷ പ്രചാരകരുടെ ഫോ​േട്ടാഷോപ്പ്​ കലാപരിപാടി ഇങ്ങനെ

ഫാദർ പോൾ തേലക്കാടിന്​ യു.എ.ഇ ഗോൾഡൻ വിസ നൽകിയെന്ന​ വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മാധ്യമം ഒാൺലൈനിന്‍റെ ലോഗോയും പേരും ചേർത്ത്​ കൃത്രിമമായുണ്ടാക്കിയ സ്​ക്രീൻഷോട്ടാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.

സാമൂഹിക വിഷയങ്ങളിൽ കേരളത്തിൽ ഇസ്ലാമിന്​ നൽകിയ സഹായത്തിന്​ പോൾ തേലക്കാടിന്​ യു.എ.ഇ ഗോൾഡൻ വിസ നൽകിയെന്നായിരുന്നു വ്യാജവാർത്ത. ഇസ്​ലാമിക വിഷയങ്ങൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ​കതോലിക്കാ പുരോഹിതനാണ്​ ഫാദർ പോൾ തേലക്കാടെന്ന്​ വ്യാജവാർത്തയിൽ പറയുന്നു.

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസ്​താവനക്കെതിരെ ഫാദർ പോൾ തേലക്കാട്​ പരസ്യമായ നിലപാടെടുത്തിരുന്നു. പോൾ തേലക്കാടിന്‍റെ നിലപാട്​ ക്രിസ്​ത്യൻ വിദ്വേഷ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും ചെയ്​തിരുന്നു. പോൾ തേലക്കാടിനെതിരായ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്​ ഇത്തരം ഗ്രൂപ്പുകളാണെന്ന ആക്ഷേപം ശക്തമാണ്​.  

Tags:    
News Summary - Fake news that Golden Visa for aid to Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.