തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡെൻറൽ വിഭാഗം ഡോക്ടർ വർക്കല അയിരൂർ പാളയംകുന്ന് ഹൈസ്കൂളിന് സമീപം സദാശിവം വീട്ടിൽ സുബു (43), സീരിയൽ നടനായ നെടുമങ്ങാട് കരകുളം തുേമ്പാട് സീനത്ത് മൻസിലിൽ ജാസ്മീർഖാൻ (36), ഇവരുടെ സുഹൃത്തും മൊബൈൽ ഫോൺ കടയുടമയുമായ നെടുമങ്ങാട് ആനാട് പഴകുറ്റി കൊല്ലംകാവ് കാളികോണം വീട്ടിൽ ശ്രീജിത്ത് (30) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും മാസങ്ങളായി വർക്കല സ്വദേശിനിയുടെ ഭർത്താവിെൻറയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
യുവതിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽനിന്നും ഉൗമക്കത്തുകളും വന്നുതുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അതിനിടെ പിടിയിലായ ജാസ്മീർഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തി. തനിക്ക് വിവാഹത്തിന് ലഭിച്ച സ്വർണാഭരണങ്ങളുൾപ്പെടെ ഇയാൾ വിറ്റുതുലച്ചതായും സ്ത്രീ വിഷയത്തിൽ നടന് അമിത താൽപര്യമായിരുന്നെന്നുമുള്ള ആരോപണമാണ് അവർ ഉന്നയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.