കെ.എസ്.ആർ.ടി.സിയുടെ പേരിൽ വ്യാജ ഓൺലൈൻ ബുക്കിങ്‌ വെബ്സൈറ്റുകൾ വ്യാപകം; വഞ്ചിതരാകരുതെന്ന്‌ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതായി കെ.എസ്.ആർ.ടി.സിയുടെ മുന്നറിയിപ്പ്. കെട്ടിലും മട്ടിലും കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകളോട് സാമ്യമുള്ളതാണ് വ്യാജ വെബ്സൈറ്റുകൾ. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്നും കെ.എസ്.ആർ.ടി.സി ബുക്കിങ്ങിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണെന്നും അധികൃതർ അറിയിച്ചു.

വെബ്സൈറ്റ് അഡ്രസ് HTTPS എന്ന് തുടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും വ്യക്തിഗത വിവരങ്ങളോ പണമിടപാടോ നടത്തുന്നുണ്ടെങ്കിൽ വിവരങ്ങൾ നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും അഡ്രസ് ബാറിൽ 'HTTPS' എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. HTTPS-ലെ 'S' എന്നാൽ 'Security (' സുരക്ഷിതം) എന്നാണ്. 'HTTP' മാത്രമുള്ള ഒരു വെബ്സൈറ്റ് സുരക്ഷിതമായിരിക്കില്ല.

വെബ്സൈറ്റിൽ ട്രസ്റ്റ് സീലുകൾ/സർട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. യഥാർത്ഥ വെബ്സൈറ്റുകൾക്ക് പലപ്പോഴും അവരുടെ പേജുകളുടെ ചുവടെ ട്രസ്റ്റ് സീലുകളോ സർട്ടിഫിക്കേഷനുകളോ ഉണ്ടാകും. ഇവ വെബ് സൈറ്റിന്റെ ആധികാരികതയുടെ സൂചകങ്ങളാണ്. (ഉദാഹരണം: ©2023, All Rights Reserved, Kerala State Road Transport Corporation – KSRTC)

നിയമാനുസൃത വെബ് സൈറ്റിൽ ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഉൾപ്പെടെ ഔദ്യോഗിക വിശദാംശങ്ങൾ ഉണ്ടായിരിക്കും. ഒരു ഇമെയിൽ വിലാസം മാത്രം നൽകുന്നതോ പൂർണമായ വിവരങ്ങൾ ഇല്ലാത്തതോ ആയ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കണം.

വ്യാജ വെബ്സൈറ്റുകളിൽ മോശം വ്യാകരണം, അക്ഷരപ്പിശകുകൾ അല്ലെങ്കിൽ മോശം ഫ്രേസ് എന്നിവ ഉണ്ടായിരിക്കാം. ഉള്ളടക്കം പ്രൊഫഷണലല്ലെന്ന് തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം.

യാത്രക്കാരും പൊതുജനങ്ങളും എല്ലാ ബുക്കിംഗിനും കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

കൺട്രോൾറൂം (24×7):

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

ടോൾ ഫ്രീ നമ്പർ: 18005994011

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 9497722205

Tags:    
News Summary - Fake online booking websites in the name of KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.