ചാരുംമൂട്: ചുനക്കര കോമല്ലൂരിൽ പൂജാരി ചമഞ്ഞ് ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.
വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കട്ടയോട് തോണിക്കടവൻ വീട്ടിൽ ഫൈസലാണ് (36) ശനിയാഴ്ച അറസ്റ്റിലായത്.മാവേലിക്കര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോമല്ലൂരിലെ ഒരു വീട്ടിൽ സംശയകരമായി യുവാവ് വന്നുപോകുന്നതായി സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ചുനക്കരയിലെ ഹൈന്ദവ കുടുംബത്തിലെ അംഗമായ യുവാവുമായി ട്രെയിനിൽ െവച്ച് പരിചയപ്പെടുകയും പിന്നീട് സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി താമസിക്കുകയും പൂജാരിയെന്ന് വിശ്വസിപ്പിച്ച് ആൾമാറാട്ടവും തട്ടിപ്പും നടത്തുകയുമായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ വീട്ടുകാരിൽനിന്ന് തട്ടിയെടുത്തിരുന്നു.
രണ്ട് വർഷമായി ചെങ്ങന്നൂർ ആലയിലുള്ള ഒരു വീട്ടിൽ കൃഷിപ്പണികൾ ചെയ്തു വരികയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.