മഞ്ചേരിയിൽ 500 രൂപയുടെ കള്ളനോട്ടുകൾ വെള്ളക്കെട്ടിൽ ഉപേക്ഷിച്ച നിലയിൽ

മഞ്ചേരി: മേലാക്കത്ത് 500 രൂപയുടെ വ്യാജ നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മേലാക്കം -നെല്ലിപറമ്പ് റോഡിനോട് ചേർന്നുള്ള കവുങ്ങ് തോട്ടത്തിലെ വെള്ളക്കെട്ടിലാണ് നോട്ടുകൾ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തോടെ ഇതുവഴി നടന്നുപോവുകയായിരുന്ന സ്ത്രീയാണ് നോട്ടുകൾ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്. ഇതോടെ പ്രദേശവാസികളെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി വെള്ളത്തിലിറങ്ങി പരിശോധന നടത്തിയതോടെ പ്ലാസ്റ്റിക് കവറിൽ കെട്ടിയ കൂടുതൽ നോട്ടുകെട്ടുകൾ ലഭിച്ചു. ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി കൂടുതൽ നോട്ടുകൾ കണ്ടെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലുമാണ്. 6AA223365 എന്ന സീരീസ് നമ്പറിലുള്ള ഒരേ നോട്ടുകളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. നോട്ടുകൾ ഉണക്കി എണ്ണിയാൽ മാത്രമേ എത്ര രൂപയുടെ നോട്ടുകൾ ഉണ്ടെന്ന് അറിയാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Fake Rs 500 notes were left in a waterhole in Mancheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.