നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണകേന്ദ്രം കണ്ടെത്തി. നെടുമ്പാശ്ശേരി പോസ്റ്റ്ഓഫിസിനടുത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന സാനിറ്റൈസറാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ റെയ്ഡിൽ നിരവധി കടകളിൽനിന്ന് സാം അല എന്ന പേരിെല വ്യാജ സാനിറ്റൈസർ കണ്ടെത്തിയിരുന്നു. ഇേതതുടർന്നാണ് റീജനൽ ഡ്രഗ്സ് കൺേട്രാൾ ഇൻസ്പെക്ടർ അജു ജോസഫിെൻറ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ പരിശോധന നടത്തിയത്.
ആലുവ യു.സി കോളജ് സ്വദേശി ഹാഷിം എന്നയാളാണ് കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നത്. ഇയാൾ ഒളിവിലാണ്. റെയ്ഡ് നടക്കുമ്പോൾ രണ്ട് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. നാലുമാസമായി ഈ കേന്ദ്രം ഇവിടെ പ്രവർത്തിച്ചു വരുകയായിരുെന്നന്ന് നാട്ടുകാർ പറയുന്നു. മഞ്ഞുമ്മലിലും ഗുജറാത്തിലുമുള്ള മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് നമ്പറാണ് വ്യാജമായി നിർമിച്ച ഈ സാനിറ്റൈസറിെൻറ ലേബലിൽ ഒട്ടിച്ചിരുന്നത്.
പ്രാഥമിക പരിശോധനയിൽ വ്യാജനാണെന്ന് കണ്ടെത്തിയതായി ഇൻസ്പെക്ടർ അജു ജോസഫ് പറഞ്ഞു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് റീജനൽ ഡ്രഗ്സ് കൺേട്രാൾ വിഭാഗം അറിയിച്ചു. സാനിറ്റൈസർ നിർമിക്കാനും വിൽക്കാനും പ്രത്യേക ലൈസൻസ് എടുക്കണം. എന്നാൽ, ഇതൊന്നുമില്ലാതെ പലയിടത്തും നിർമാണവും വിൽപനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.