തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട 'സാരഥി പരിവാഹൻ പോർട്ടലി'നും വ്യാജന്മാർ. അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയാണ് ലക്ഷ്യം. ഒാൺലൈൻ സേവനങ്ങൾക്ക് ഗൂഗിളിൽ 'സാരഥി' െസർച്ച് ചെയ്യുന്നവരാണ് വ്യാജന്മാരുടെ വലയിൽ വീഴുക. ഓൺലൈനിൽ അപേക്ഷയും ഫീസും അടക്കുന്ന രീതിയാണ് നിലവിലുള്ളത്. യഥാർഥ പോർട്ടൽ ആണെന്ന മട്ടിൽ ഇത്തരം സൈറ്റുകളിലൂടെ അപേക്ഷഫീസായി നൽകുന്ന പണം തട്ടിയെടുക്കുകയാണ്.
യാഥാർഥ േപാർട്ടലിനെ വെല്ലും വിധമാണ് വ്യാജനിലെ ക്രമീകരണവും 'സേവന' വിന്യാസവും. വിവരങ്ങളെല്ലാം നൽകിയ ശേഷം ബില്ലിങ് ഒാപ്ഷൻ കഴിഞ്ഞശേഷമേ തട്ടിപ്പ് നടന്ന കാര്യം മനസ്സിലാവൂ. ഈ സംവിധാനങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാകെട്ട വ്യാജ സൈറ്റിൽ പണവുമടച്ച് ലൈസൻസ് പുതുക്കി കിട്ടാനായി കാത്തിരിക്കുന്നതായും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നതായും കണ്ടെത്തി. ചില ഡ്രൈവിങ് സ്കൂളുകളാണ് പരാതി നൽകിയത്. ലൈസൻസ് പുതുക്കലടക്കം വിവരങ്ങൾ ഇൗ പോർട്ടലുകളിൽ കാണുന്നത് മൂലം തെറ്റിദ്ധരിക്കപ്പെടുന്നവരാണ് ഏറെയും.
വാഹൻ, സാരഥി പോർട്ടലുകൾ ഏകീകൃത ഒാൺലൈൻ സംവിധാനമായതിനാൽ ഉത്തേരന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജന്മാർ പ്രവർത്തിക്കുന്നത്. ഇത്തരം വെബ്സൈറ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിന് പരിമിതികളുള്ളതിനാൽ അപേക്ഷ സമർപ്പിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന് മോേട്ടാർ വാഹന വകുപ്പ് നിർദേശിക്കുന്നു. സ്വന്തം നിലക്ക് അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക് അക്ഷയ, ഇ- സേവ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം. മാത്രമല്ല, മോേട്ടാർ വാഹന വകുപ്പിെൻറ പോർട്ടലിൽ 'സിറ്റിസൺ കോർണർ', 'ഒാൺലൈൻ സർവിസസ്' എന്നീ ഭാഗങ്ങളിൽ ഒാൺലൈൻ സേവന ലിങ്ക് ലഭിക്കും. വാഹൻ, സാരഥി പോർട്ടലുകളുടെ ലിങ്കും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.