തിരുവനന്തപുരം: കള്ളവോെട്ടന്ന രോഗത്തിന് കേരളം നല്ല ചികിത്സ നൽകണമെന്നും അതിനിേപ്പാൾ തുടക്കമായിരിക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. സംസ്ഥാനത്ത് കള്ളവോട്ട് നടക്കുന്നുണ്ടെന്നത് നാട്ടിൽ പാട്ടായിരുന്നു. എന്നാൽ അതിന് തെളിവ് ലഭിച്ചിരുന്നില്ല. ഇപ്പോൾ തെളിവ് ലഭിച്ചു. അതിനാലാണ് നടപടി- അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ തെരഞ്ഞെടുപ്പിനിടെ കൃത്രിമം കുറവാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി ഉയർന്നാൽ നടപടി സ്വീകരിക്കും. കാലതാമസമുണ്ടാക്കിയാൽ കലക്ടർമാരെയും വെറുതെവിടില്ല. എല്ലായിടങ്ങളിലെയും ദൃശ്യം പരിശോധിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടാണ്. പരാതി ഉയർന്നാൽ പരിശോധിക്കാം. അല്ലെങ്കിൽ ഫലപ്രഖ്യാപനം മാറ്റിവെക്കേണ്ടിവരുമെന്നും മീണ കൂട്ടിച്ചേർത്തു.
കമീഷെൻറ പ്രവർത്തനങ്ങളുടെ ഫലമായി 11 ലക്ഷത്തോളം പുതിയ വോട്ടർമാരെയാണ് ഉൾപ്പെടുത്തിയത്. ചിലരുടെ പേര് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെെട്ടന്ന പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കും. പൊലീസുകാരുടെ തപാൽവോട്ടിൽ കൃത്രിമം നടന്നെന്ന ആരോപണത്തിൽ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.