തിരുവനന്തപുരം: കള്ളവോട്ട് നടന്നതും പോളിങ് 90 ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയതുമായ സ്ഥലങ്ങളിൽ റീപോളിങ് നടത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് വ്യാപകമായി നടന്നതിന് തെളിവാണ് ചില ബൂത്തുകളില്‍ പോളിങ് 90 ശതമാനം കഴിഞ്ഞത്. മുഖ്യമന്ത്രിയുെടയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുെടയും സ്വന്തം പ ഞ്ചായത്തിെലയും പോളിങ് ബൂത്തുകളിെലയും മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണം. ഇവിടങ്ങളില്‍ ക്രമാതീത മായി കള്ളവോട്ട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
നീതിപൂര്‍വമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മലബാറിലെ ഒരു മണ്ഡലത്തിൽ പോലും സി.പി.എമ്മിന് വിജയിക്കാനാവില്ല. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. റീപോളിങ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമനടപടി സ്വീകരിക്കും -ചെന്നിത്തല
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിെൻറ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനഹിതം അട്ടിമറിക്കാന്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യുകയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ മാത്രം 5000ത്തിലധികം കള്ളവോട്ടുകള്‍ സി.പി.എം ചെയ്തുവെന്നാണ് വ്യക്തമായിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലും കേരളത്തിെൻറ മറ്റു ഭാഗങ്ങളിലും സി.പി.എമ്മിന് ശക്തിയുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച സി.പി.എം നേതാക്കള്‍ക്കും കള്ളവോട്ടിന് സഹായം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടി കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.