കള്ള​േവാട്ട്​ പിടിച്ചത്​ വെബ് കാസ്റ്റിങ്ങിൻെറ വിജയം -ടിക്കാറാം മീണ

തിരുവനന്തപുരം: കാസർകോട്​ മണ്ഡലത്തിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയത് വെബ്കാസ്​റ്റിങ്ങ ി​​​​െൻറ വിജ‍യമാണെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണ. എവിടെനിന്ന്​ പരാതിയുണ്ടായാലും കർശനമായി പരിശ ോധന നടക്കും. ഒരു അലംഭാവവും ഇക്കാര്യത്തിൽ ഉണ്ടാവില്ല.

കണ്ണൂർ ജില്ലയുടെ തെരഞ്ഞെടുപ്പുചരിത്രം പരിശോധിച് ച ശേഷമാണ് നൂറുശതമാനവും വെബ്കാസ്​റ്റിങ് ഏർപ്പെടുത്തിയത്. ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ സ്വാഗതം ചെയ്യുന്നു. അതുകൊണ്ടാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്താനായത്. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിനുശേഷം ഈ ദൃശ്യങ്ങൾ പരിശോധിക്കുന്ന പതിവില്ല. തെരഞ്ഞെടുപ്പി‍​​​െൻറ സ്വതന്ത്രവും നിഷ്​പക്ഷവും നീതിപൂർവവുമായ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണ് കള്ളവോട്ട്. അതുകൊണ്ടുതന്നെ വെബ്കാസ്​റ്റിങ്ങി‍​​​െൻറ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങൾ മുഴുവനായി പരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

ഒാപൺവോട്ട്​ ഇല്ല, കംപാനിയൻ ​േവാട്ട്​ മാത്രം
ഓപൺവോട്ട് എന്ന പദപ്രയോഗം തെരഞ്ഞെടുപ്പുചട്ടങ്ങളിൽ എവിടെയും ഇല്ല. സഹായി വോട്ടാണ്​ (കംപാനിയൻ വോട്ട്​) ഓപൺ വോട്ട് എന്ന് ഉദ്ദേശിക്കുന്നത്. ആ പ്രയോഗം തെറ്റാണ്. നാടൻ ഭാഷാപ്രയോഗമാണ്​ ‘ഒാപൺവോട്ട് ’ എന്നാണ് കണ്ണൂർ ജില്ല കലക്‌ടറുടെ റിപ്പോർട്ടിൽ പറയുന്നത്​. പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന കാര്യത്തിൽ രാഷ്​ട്രീയ ഇടപെടൽ സാധ്യമല്ല. പൂർണമായും കമ്പ്യൂട്ടർനിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്​.

തെരഞ്ഞെടുപ്പി​​​​െൻറ തലേദിവസം പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നസമയത്ത് പാസ്‌വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടർ സംവിധാനം തുറക്കുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ എവിടെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നതെന്ന കാര്യം അറിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുഫലം വന്ന്​ 45 ദിവസം പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പുസംബന്ധിച്ച പരാതികൾ ഫയൽ ചെയ്യാമെന്നും ടികാറാം മീണ പറഞ്ഞു.

Tags:    
News Summary - Fake Vote, Report Submit to Election Commission Soon - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.