നെടുങ്കണ്ടം: സ്വന്തം ബൈക്ക് കത്തിച്ച ശേഷം വ്യാജ പരാതി നല്‍കിയ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അച്ചടക്ക നടപടി. സി.പി.എം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോൺ, അംഗങ്ങളായ റോബിന്‍, അമൽ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ചേമ്പളം ബ്രാഞ്ച് കമ്മിറ്റി ഉള്‍പ്പെടുന്ന പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയിലെ പി.ടി. ആന്റണിയെ ഒരു വര്‍ഷത്തേക്കും ജോസിയെ ആറ് മാസത്തേക്കും പാര്‍ട്ടിയിൽനിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഒരുസംഘം തന്നെ ആക്രമിക്കുകയും വാഹനം കത്തിക്കുകയും മാല അപഹരിക്കുകയും ചെയ്തതായി കാണിച്ച് ബ്രാഞ്ച് സെക്രട്ടറി ഷാരോൺ പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ, പരാതിയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വാഹനം ഷാരോണ്‍ തന്നെയാണ് കത്തിച്ചതെന്നും മാല ധനകാര്യ സ്ഥാപനത്തില്‍ പണയംവെക്കുകയായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. പുതുവത്സര ദിനത്തിലാണ് കേസിനാസ്പദമായ സംഭവം.പാര്‍ട്ടിയിലെ ചേരിപ്പോരാണ് പരാതിക്ക് പിന്നിൽ. പി.ടി. ആന്റണിയും ജോസിയും പാര്‍ട്ടിക്ക് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വിലയിരുത്തല്‍. ജില്ല കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.