കാന്തപുരത്തിന്‍റെ പേരില്‍ വ്യാജ പ്രചാരണം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ പൊലീസ് കേസെടുത്തു. ഷാഫി മലബാർ എന്ന ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്.

മർക്കസിന്റെ പേരും സീലുമുള്ള ലെറ്റർ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പ്രചാരണം. കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ ചിത്രം പതിച്ച പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏപ്രിൽ ഒന്നാം തീയതിയാണ് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം മർക്കസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അന്നേദിവസം തന്നെ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രചാരണം തുടർന്ന സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയത്.

വ്യാജ അറിയിപ്പുകള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കുമെന്നും അതിനാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Tags:    
News Summary - False propaganda in the name of Kanthapuram; Case against Facebook account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.