പെരുമ്പാവൂർ (എറണാകുളം): ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്ലൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷക്കീൽ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 30നായിരുന്നു സംഭവം. അല്ലപ്ര എൺപതാംകോളനിയിലെ മുക്ലൻ അൻസാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുെന്നന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ് ഇവരെ പിടികൂടിയത്. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ല റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നിർദേശപ്രകാരം പെരുമ്പാവൂർ ഡിവൈ.എസ്.പി ജയരാജിെൻറ നേതൃത്വത്തിൽ സി.ഐ രാഹുൽ രവീന്ദ്രൻ, അസി. രാജീവ്, സി.പി.ഒ ഷിജോ പോൾ, സുബൈർ, ഷർനാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.