കട്ടപ്പന: ഭാര്യയുമായുള്ള കുടുംബപ്രശ്നം സംസാരിക്കാനെത്തിയ ഭർത്താവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപിച്ച കേസിൽ ഭാര്യാപിതാവും രണ്ടുസഹായികളും അറസ്റ്റിൽ. കോട്ടയം വിജയപുരം മാങ്ങാനം വാലുപറമ്പിൽ മുരളി, സഹോദരൻ രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കുത്തിയ കേസിൽ ഇരട്ടയാർ നോർത്ത് ടണൽ സൈറ്റ് പുരയിടത്തിൽ രഘു (64), ഇരട്ടയാർ അറയ്ക്കൽ സാബു (52), ഇരട്ടയാർ അറയ്ക്കൽ സജി (47) ഇവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് ഇരട്ടയാറിൽ ഭാര്യാപിതാവ് രഘുവിന്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിലായിരുന്നു സംഭവം. പിരിഞ്ഞുകഴിയുന്ന ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ സംസാരിക്കാനാണ് ഭർത്താവ് മുരളി സഹോദനോടും രണ്ട് മക്കളോടുമൊപ്പം ഇരട്ടയാറിലെ ഭാര്യാഗൃഹത്തിൽ എത്തിയത്.
വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ഇരട്ടയാറിൽ ഭാര്യാപിതാവിന്റെ ബാർബർഷോപ്പിൽ എത്തി. അവിടെവെച്ച് വാക്കേറ്റം ഉണ്ടാകുകയും കൈയാങ്കളിക്കിടെ രഘു മരുമകനെയും സഹോദരനെയും മർദിക്കുകയും കത്രിക ഉപയോഗിച്ച് കുത്തുകയുമായിരുന്നു. അക്രമണത്തിൽ മുരളിക്കും സഹോദരൻ രാഹുലിനും ആഴത്തിൽ മുറിവേറ്റു. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ നാട്ടുകാരാണ് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചത്.
ഇടുക്കി ജില്ല പൊലീസ് മേധാവിയുടെയും ഡിവൈ.എസ്.പിയുടെയും നിർദേശപ്രകാരം സി.ഐ എൻ. സുരേഷ്കുമാർ, എസ്.ഐ ജോസഫ്, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ മനു, ഡെന്നി, അൽബാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.