മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ കുടുംബം

കൽപ്പറ്റ: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്‍റെ കുടുംബം. പുനരന്വേഷണം ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന് ക്ലീൻചിറ്റ് നൽകുന്നതായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്. ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷയ്ക്ക് വെടിയുതിർത്ത തണ്ടർബോൾട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നുമാണ് റിപ്പോർട്ട് പറയുന്നത്. വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നൽകാതിരുന്നതിനേയും മജിസ്റ്റീരിയൽ റിപ്പോർട്ട് ന്യായീകരിച്ചിരുന്നു.

Tags:    
News Summary - Family of CP Jaleel killed in Maoist encounter ask reenquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.