കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. കൈക്കോടാലിക്കാണ് ഭാര്യയെ വെട്ടിയത്.
വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഠത്തിപ്പറമ്പ് കോളനിയിൽ താമസിക്കുന്ന മഠത്തിപ്പറമ്പ് വീട്ടിൽ ഓമനയ്ക്കാണ് (54) തലയ്ക്ക് വെട്ടേറ്റത്.
ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് 12 തുന്നിക്കെട്ടലുണ്ട്. ഭാർത്താവ് മണികണ്ഠനെതിരെ (60) നോർത്ത് പൊലീസ് കേസെടുത്തു.
സംഭവശേഷം സ്ഥലംവിട്ട ഇയാളെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല. കുടുംബ വഴക്ക് പതിവായ ഇവിടെ ഇന്നലെയും അമിതമായി മദ്യപിച്ചെത്തിയ മണികണ്ഠൻ കുടുംബകാര്യങ്ങൾ പറഞ്ഞ് ഓമനയുമായി വഴക്കിട്ടു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കൈക്കോടാലി എടുത്ത് ഓമനയെ ആക്രമിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയ സമീപവാസികളാണ് പരിക്കേറ്റ ഓമനയെ ആശുപത്രിയിൽ എത്തിച്ചത്.
വിദഗ്ധ ചികിത്സക്കായി ഇവരെ ഇന്ന് കോട്ടയം മെഡിക്കൽകോളജിലേക്ക് മാറ്റും. പ്രതിക്കായി പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.