ചിറ്റൂരിൽ കർഷകൻ ജീവനൊടുക്കിയ നിലയിൽ; വിളവെടുക്കാനാവാത്ത നിരാശയിലായിരുന്നു

പാലക്കാട്: ചിറ്റൂരിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കറുകമണി സ്വദേശി മുരളീധരൻ (48) ആണ് മരിച്ചത്. കൃഷി വിളവെടുക്കാനാകാത്തതിൽ അസ്വസ്ഥനായിരുന്നു മുരളീധരൻ.

ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്തതായിരുന്നു മുരളീധരന്റെ മുന്നിലെ ​പ്രതിസന്ധി. ഇതിൽ ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹമെന്ന് വീട്ടുകാർ പറയുന്നു. പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷിയിറക്കിയിരുന്നത്. ഇവ വിളവെടുക്കാൻ പാകമായിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നാൽ, ചെളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാനായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. ഈ യന്ത്രം തമിഴ്നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു. അതിനാൽ മുരളീധരന്റെ കൃഷി വിളവെടുക്കാനായിരുന്നില്ല.

ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബം പറയുന്നു.

കിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകനെ ആത്മഹത്യ ചെത നിലയിൽ കണ്ടെത്തിയിരുന്നു. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് (60) മരിച്ചത്. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു. ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Tags:    
News Summary - farmer found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.