അടിമാലി: ഇടുക്കിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി. കൊന്നത്തടി ഇരുമലക്കപ്പ് വരിക്കനാനിക്കൽ ജയിംസാണ് (52) ജീവന ൊടുക്കിയത്. തിങ്കളാഴ്ച രാത്രി പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇരുമലക്കപ്പി ൽ രണ്ടരയേക്കർ സ്ഥലം ഉണ്ടെങ്കിലും കാലവർഷത്തിൽ വാസയോഗ്യമല്ലാതെ തകർന്നതോടെ മുരിക്കാശ്ശേരിയിലേക്ക് താമസം മാറ്റിയിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് അടിമാലി ശാഖയിൽനിന്ന് മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2012ൽ രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ ഫോണിലും മറ്റുമായി ജയിംസിനെ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു. ഇൗ മനോവിഷമത്തിലാണ് ജയിംസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളത്തൂവൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ലൗലി. രണ്ട് മക്കളുണ്ട്.
ഈ വർഷം ഇടുക്കിയിൽ ജീവനൊടുക്കിയ കർഷകരുടെ എണ്ണം ഇതോടെ എട്ടായി. തിങ്കളാഴ്ച അടിമാലി കുന്നത്ത് സുരേന്ദ്രൻ (72) ജീവനൊടുക്കിയിരുന്നു. മഹാപ്രളയത്തിന് ശേഷം കാർഷികവിളകൾ തകർന്നതും ഉപജീവനമാർഗം ഇല്ലാതാവുകയും ചെയ്തതിന് പുറമെ ബാങ്കുകളുടെ അമിതമായ സമ്മർദമാണ് ജില്ലയിൽ ആത്മഹത്യകൾ പെരുകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.