ചെറുതോണി (ഇടുക്കി): ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടക്കാൻ മാർഗമില്ലാതെ കർഷകൻ ആത്മഹത്യ ചെയ്തു. കീരിത്തോട് പുന്നയാർ വെട്ടിക്കാപ്പിള്ളിൽ ദിവാകരനെയാണ് (72) വീടിനടുെത്ത കൊക്കൊമരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കഞ്ഞിക്കുഴി സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത തുക മുതലും പലിശയുമടക്കം ഒന്നരലക്ഷം രൂപ അടക്കാനുണ്ട്.
ഇത് നവംബർ 10ന് മുമ്പ് അടക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബാങ്കിൽനിന്ന് നോട്ടീസ് നൽകിയിരുന്നു. രണ്ടുവർഷം മുമ്പാണ് ദിവാകരൻ മൂന്നുതവണയായി 50,000 രൂപയോളം വായ്പയെടുത്തത്. പലിശയും കൂട്ടുപലിശയുമടക്കം ഒന്നരലക്ഷം രൂപയായി വർധിക്കുകയായിരുന്നു. മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്. മൂന്നു പേരെയും വിവാഹം ചെയ്തയച്ചു. രോഗിയായ ദിവാകരൻ നോട്ടീസ് കിട്ടിയശേഷം മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ഓമന. മക്കൾ: ജ്യോതി, സിന്ധു, സ്മിത. മരുമക്കൾ: സദൻ, സുരേഷ്, സജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.