കൽപറ്റ: വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് ജില്ലകളിൽ കുടുങ്ങിയ കർഷകരെ തിരിച്ചെത്തിക്കും. ആദ്യ ഘട്ടത്തിൽ കുടകിൽ കുടുങ്ങിയ ഇഞ്ചി കർഷകർ ഉൾപ്പെടെയുള്ളവരെയും അവരുടെ കുടുംബങ്ങളെയുമാണ് ജില്ലയിലേക്ക് കൊണ്ടുവര ുന്നത്. ഇവരെ കോവിഡ് കെയർ സെൻററുകളിലാണ് താമസിപ്പിക്കുക.
നിരീക്ഷണ കാലം പൂർത്തിയായതിനുശേഷം മാത്രമേ വീടുകളിലേക്ക് അയക്കൂ. പിന്നാലെ മറ്റു ജില്ലകളിലെയും കർഷകരെ എത്തിക്കാനാണ് ജില്ല ഭരണകൂടത്തിെൻറ നീക്കം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി കർഷകരാണ് അതിർത്തി ജില്ലകളായ കുടക്, ചാമരാജനഗർ, നീലഗിരി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
വരാൻ അഗ്രഹിക്കുന്നവർ coronapasswayanad@gmail.com എന്ന ഇ^മെയിലേക്ക് അവരുടെ പേരും മറ്റു വിവരങ്ങളും അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.