എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു    

കര്‍ഷക ബില്‍: നിയമ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം -എസ്.വൈ.എസ്

മലപ്പുറം: കേന്ദ്ര സര്‍ക്കാറി​െൻറ കര്‍ഷക ബില്ലിലെ നിയമ ഭേദഗതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുവികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷക ബില്ലിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരോട് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ശാസ്ത്ര ഗവേഷണ രംഗത്തെ സംസ്ഥാനത്തെ അഭിമാന സ്ഥാപനമായ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ തിരുവനന്തപുരത്തെ രണ്ടാമത് കാമ്പസിന് ആർ.എസ്​.എസ്​ നേതാവ്​​ എം.എസ്. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്ന കേന്ദ്ര സര്‍ക്കാറി​െൻറ നീക്കത്തില്‍ കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു. സാമുദായിക സൗഹാര്‍ദത്തി​െൻറ അഭിമാന സാന്നിധ്യമായ കേരളത്തില്‍ മത ധ്രുവീകരണത്തിന്​ കളമൊരുക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാണക്കാട് ഹാദിയ സെൻററില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്​ലിയാര്‍ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹംസ റഹ്​മാനി കൊണ്ടിപറമ്പ് മെംബര്‍ഷിപ്പ് കാംപയിന്‍ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സ്വാഗതവും ട്രഷറര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡൻറായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും വീണ്ടും തെരഞ്ഞെടുത്തു. പിണങ്ങോട് അബൂബക്കര്‍ ട്രഷറര്‍ ആയും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വര്‍ക്കിങ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Farmers' Bill: Govt should withdraw amendments: SYS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.