തിരുവനന്തപുരം: കർഷക ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. മന്ത്രിസഭയിൽ ഉയർന്ന നിർദേശം പരിശോധിക്കാൻ നിയമവകുപ്പിനെ ചുമലപ്പെടുത്തി. കർഷക ബില്ലിനെ ചോദ്യംചെയ്ത് കോടതിയിൽ പോകുന്ന ആദ്യ സംസ്ഥാനമാകും കേരളം.
സംസ്ഥാനത്തിെൻറ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്നും ഗുരുതരമായ ഭരണഘടനലംഘന വിഷയമാണിതെന്നും വിലയിരുത്തലുണ്ട്. േദശീയതലത്തിൽ കർഷകരുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിയ ബില്ലിനെ സുപ്രീംകോടതിയിൽ എതിർക്കുന്നത് രാഷ്ട്രീയ നേട്ടമാകുമെന്നാണ് സർക്കാറിെൻറയും സി.പി.എമ്മിനെയും കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.