കണ്ണൂർ: കർഷകത്തൊഴിലാളി യൂനിയൻ ഒമ്പതാം അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ ഉജ്ജ് വല തുടക്കം. പ്രതിനിധിസമ്മേളനം നായനാർ അക്കാദമിയിൽ സി.പി.എം പോളിറ്റ് ബ്യൂേറാ അംഗം എ സ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ പ്രതിനിധിസമ്മേളനത്തിൽ 18 സംസ്ഥ ാനങ്ങളിലെ ആയിരത്തോളം പേർ പങ്കെടുക്കുന്നുണ്ട്.
ഹിന്ദിഭൂമിയിൽ കർഷകത്തൊഴിലാളി കൂട്ടായ്മ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് ഫലമുണ്ടായില്ലെന്ന് യൂനിയൻ ജനറൽ സെക്രട്ടറി എ. വിജയരാഘവൻ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നതാണ് ഇടതുപക്ഷം പൊതുവിൽ ദുർബലമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകത്തൊഴിലാളി യൂനിയെൻറ വളർച്ചക്ക് തടസ്സമാകുന്നത്.
ദലിതരാണ് കർഷകത്തൊഴിലാളികളിൽ ഭൂരിപക്ഷം. ജാതി അതിഷ്ഠിത രാഷ്ട്രീയം അവരെ പൊതുധാരയിൽനിന്ന് അകറ്റുന്നു. കാർഷികമേഖലയിൽ മുതലാളിത്തവത്കരണം വർധിച്ചുവരുകയാണ്. കൃഷിയിലെ കോർപറേറ്റ്വത്കരണത്തെ കോൺഗ്രസും ബി.ജെ.പിയും പിന്തുണക്കുകയാണ്. ഇതര കർഷകത്തൊഴിലാളി യൂനിയനുകളുമായി ചേർന്ന് യോജിച്ച പോരാട്ടത്തിന് സമ്മേളനം പരിപാടി തയാറാക്കും. ദേശീയതലത്തിൽതന്നെ ജനകീയപ്രക്ഷോഭത്തിന് വേദിയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്മേലുള്ള ചർച്ച വ്യാഴാഴ്ച തുടരും. വെള്ളിയാഴ്ച വൈകീട്ട് നാലിന് സമാപനറാലിയിൽ ലക്ഷം പേർ അണിനിരക്കും. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.