ഫാഷൻ ഗോൾഡ് തട്ടിപ്പ്: ജ്വല്ലറി എം.ഡിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ടി.കെ. പൂക്കോയ തങ്ങളെയാണ് പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

സ്ഥാപനത്തിന്‍റെ ഡയറക്ടർ സൈനുല്ലാബ്ദീനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

എം.സി. ഖമറുദ്ദീൻ എം.എൽ.എ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക്​ തിരിച്ചു നൽകിയില്ലെന്ന പരാതികളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ്​ പരാതിയിൽ പറയുന്നത്.

ആഗസ്റ്റ് 27നാണ് നിക്ഷേപ തട്ടിപ്പിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നിക്ഷേപരുടേതായ 89 പരാതികൾ പൊലീസിന് ലഭിക്കുകയുണ്ടായി. മുഴുവൻ കേസുകളും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.

Tags:    
News Summary - Fashion Gold Investment Theft case: Crime branch Questioned Jewellery MD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.