തൃശൂർ: തിങ്കളാഴ്ച അർധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയതിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ വൻ വാഹനക്കുരുക്ക്. പണമടച്ച് ടോൾ ബൂത്ത് കടക്കാനുള്ള അവസരം ഇല്ലാതായതോടെ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ടോളിൽ കുടുങ്ങിയതാണ് കുരുക്കിന് ഇടയാക്കിയത്.
ഇന്ന് പുലർച്ചെ മുതൽ ടോൾ പ്ലാസയുടെ രണ്ട് ഭാഗത്തായി കിലോമീറ്റർ നീണ്ട വാഹന നിര രൂപപ്പെട്ടു. വാഹന യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാർ തമ്മിൽ വഴക്കും സംഘർഷവുമുണ്ടായി.
ഇതിനെതിരെ ടോൾ പ്ലാസയിൽ എത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർ ബലമായി ടോൾ ഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. കൂടുതൽ പ്രതിഷേധക്കാർ ടോൾ പ്ലാസയിലേക്ക് എത്തുകയാണ്. പൊലീസും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.