representative image    

വാഹനമിടിച്ച് റോഡിൽ കിടന്ന കാട്ടുപന്നിയെ കറിവെച്ചു; അച്ഛനും മകനും പിടിയിൽ

കാളികാവ് (മലപ്പുറം): വേവിച്ച കാട്ടുപന്നി മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയിൽ. പെരിന്തൽമണ്ണ വെട്ടത്തൂരിലെ കാപ്പിൽ തത്തംപള്ളി വേലായുധനും മകൻ സിജുവുമാണ് പിടിയിലായത്.

വാഹനമിടിച്ച് റോഡിൽ കിടന്ന പന്നിക്കുട്ടിയെ കൊണ്ടുപോയി പാചകം ചെയ്തതാണെന്ന് പ്രതികൾ പറഞ്ഞു. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ കാളികാവ് ഫോറസ്​റ്റ്​ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതികളുടെ വീട്ടിൽ നിന്നാണ് വേവിച്ച മാംസം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തിവരുന്നു. കാളികാവ് റേഞ്ച് എസ്.എച്ച്.ഒ രാമദാസ്, ഡെപ്യൂട്ടി റേഞ്ചർ യു. സുരേഷ് കുമാർ, ബി.എഫ്.ഒമാരായ എസ്. വിബിൻ രാജ്, സുഹാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Father and son arrested for eating wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.