തിരുവല്ലം (തിരുവനന്തപുരം): നൂലുകെട്ട് ദിവസം നാൽപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുക്കിക്കൊന്നശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ആറ്റിലെറിഞ്ഞ പിതാവ് പിടിയിൽ. പാച്ചല്ലൂർ പേറയിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനെ(24)യാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഏേഴാടെയാണ് സംഭവം. തിരുവല്ലം മഠത്തേനട പള്ളത്തുക്കടവിന് സമീപം കുറ്റിക്കാടിനോട് ചേർന്ന കരമനയാറിലാണ് ഉണ്ണിക്കൃഷ്ണൻ സ്വന്തം കുഞ്ഞിനെ മുക്കിക്കൊന്നത്.
വ്യാഴാഴ്ചയാണ് കുട്ടിയുടെ മാതാവ് ചിഞ്ചുവിെൻറ നെടുമങ്ങാട് പനയമുട്ടത്തെ വീട്ടിൽവെച്ച് കുഞ്ഞിെൻറ നൂലുകെട്ടൽ ചടങ്ങ് നടന്നത്. വൈകുട്ട് അഞ്ചോടെ അവിടെനിന്ന് കുഞ്ഞുമായി ഓട്ടോയിൽ ചിഞ്ചുവും തൊട്ടുപിന്നാലെ ബൈക്കിൽ ഉണ്ണിക്കൃഷ്ണനും തിരുവല്ലത്തെത്തി. മധുപാലത്തിന് സമീപം ഓട്ടോ നിർത്തിയശേഷം പാച്ചല്ലൂരിൽ താമസിക്കുന്ന അമ്മയെ കാണിക്കാനാെണന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ കുഞ്ഞിനെ വാങ്ങി. തുണികൾ കൊണ്ടുവന്ന ബാഗിൽ കുഞ്ഞിനെ കിടത്തി ബൈക്കിൽ കൊണ്ടുപോയി എന്നാണ് ചിഞ്ചു പൊലീസിന് നൽകിയ മൊഴി.
രാത്രി ഒമ്പതുവരെ ഓട്ടോയിൽ തന്നെ ചിഞ്ചു കാത്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണൻ മടങ്ങിയെത്തിയില്ല. തുടർന്ന് ഫോണിൽ വിളിച്ചിട്ടും എടുക്കാതായതോടെ സംശയംതോന്നി തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഉണ്ണിക്കൃഷ്ണനെ കണ്ടെത്തിയില്ല. രാത്രി പത്തോടെ ഉണ്ണിക്കൃഷ്ണെൻറ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചിഞ്ചുവിെൻറ സാന്നിധ്യത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി പള്ളത്ത് കടവിനടുത്തുള്ള കരമനയാറിൽ വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തിയതായി സമ്മതിച്ചത്. തുടർന്ന് കുട്ടിയെ ആറ്റിലേക്കെറിഞ്ഞു. കുഞ്ഞിനെ ആറ്റിലെറിഞ്ഞ ഭാഗം കാട്ടിക്കൊടുത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ രണ്ടോടെ ആറിൽനിന്ന് പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെടുത്തു. ഫോർട്ട് അസി.കമീഷണർ ആർ. പ്രതാപൻ നായരുടെ നേതൃത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുെന്നന്ന് തിരുവല്ലം സി.ഐ വി. സജികുമാർ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു. ട്രാഫിക് വാർഡർ കൂടിയായ ഭാര്യയും ഉണ്ണിക്കൃഷ്ണനും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചുവന്നിരുന്നത്. ഉണ്ണിക്കൃഷ്ണനെതിരെ ഗാർഹിക പീഡനത്തിന് നേരത്തെ ഭാര്യ പരാതി നൽകിയിരുെന്നന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.