ആലപ്പുഴ: സ്കൂളിലെ ഓപൺ ഹൗസിനിടെ പിതാവ് കുട്ടിയെ മർദിക്കുകയും ശകാരിക്കുകയും ചെയ ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. അരൂരിലെ വിദ്യാലയത് തിൽ കഴിഞ്ഞദിവസം നടന്ന സംഭവം തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ത്. സംഭവം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം ബോധ്യപ്പെട്ടതിനെ തുടർന്ന് സ്വമേധയ കേസ് എടുക്കുകയായിരുന്നു. കൂടാതെ 15 ദിവസത്തിനുള്ളിൽ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവിക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
കുട്ടിയെ തിരിച്ചറിയുന്ന വിധം വിഡിയോ വാട്സ് ആപ്പിലും മറ്റും പ്രചരിപ്പിച്ചതും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള കമീഷൻ അംഗം സി.ജെ. ആൻറണി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മർദിച്ച പിതാവ് ദേഷ്യം തീരാതെ പ്രോഗ്രസ് കാർഡ് കീറിയെറിഞ്ഞ് ഓപൺ ഹൗസിൽനിന്നും ഇറങ്ങിപ്പോകുകയായിരുന്നു. എന്നാൽ, കുട്ടിക്ക് പരാതിയൊന്നുമില്ലെന്ന കാരണം പറഞ്ഞ് സ്കൂൾ അധികൃതർ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല.
വിഡിയോയിൽ നിന്നും പ്രഥമ ദൃഷ്ട്യാ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 പ്രകാരം പിതാവ് കുറ്റക്കാരനാണെന്ന അഭിപ്രായമാണ് കമീഷനുള്ളത്. മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെങ്കിലും മിക്കവർക്കും ഇതേക്കുറിച്ച് അവബോധമില്ല.
ഇതിനിടെ താനും മകനും സുഹൃത്തുക്കളെ പോലെയാണെന്നും പെട്ടെന്നുള്ള വികാരത്തള്ളിച്ചയിൽ അങ്ങനെ ചെയ്തതാണെന്നും പിതാവിെൻറ വിശദീകരണം വെളിയിൽ വന്നിട്ടുണ്ട്. ഇനിയുള്ള നടപടി ക്രമങ്ങൾ പൊലീസിെൻറയും വിദ്യാഭ്യാസ വകുപ്പിെൻറയും റിപ്പോർട്ടുകൾ ലഭിച്ച ശേഷമായിരിക്കും തീരുമാനിക്കുകയെന്ന് സി.ജെ. ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.