ന്യൂഡൽഹി: സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ സെൻറ് ജോൺസ് ബാപ്സ്റ്റിക് റോമൻ കത്തോലിക്കപള്ളിയിലെ വികാരിയായിരുന്ന കുട്ടനാട് സ്വദേശി ഫാ. മാർട്ടിൻ സേവ്യർ ദുരൂഹസാഹര്യത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ കണ്ട് ആവശ്യപ്പെട്ടു.
മൃതദേഹം കഴിഞ്ഞദിവസം കടൽതീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഇടപെടണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. യമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ഫാ.ടോം ഉഴുന്നാലിനെ വർഷങ്ങൾ കഴിഞ്ഞിട്ടും മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. '
ഫാ.മാർട്ടിെൻറ ദുരൂഹ മരണം മുൻനിർത്തി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ വൈദികർക്കും കന്യാസ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. ഇന്ത്യൻ നയതന്ത്ര കാര്യാലയം അവിടത്തെ സർക്കാറുമായി ബന്ധപ്പെട്ടു വരുകയാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ഈർജിതപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിലിനെ മന്ത്രി സുഷമാസ്വരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.