ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിന് 60 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജി എ. ഇജാസാണ് ശിക്ഷിച്ചത്. 2020ൽ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
ലക്ഷം രൂപ പിഴയും ബലാത്സംഗം ചെയ്തതിന് 20 വർഷവും മകളായതിനാൽ വേറെ 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഗർഭിണിയാക്കിയതിന് മറ്റൊരു 20 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ചേർത്ത് പോക്സോ നിയമപ്രകാരമാണ് 60 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും ഉത്തരവുണ്ട്. ശിക്ഷാ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിതാവാണ് കൃത്യം നടത്തിയതെന്ന് മറച്ചുവെച്ച് മറ്റൊരുപേരാണ് പറഞ്ഞത്. മാതാവും ബന്ധുക്കളും കേസിനോട് സഹകരിച്ചിരുന്നില്ല. തുടർന്ന് 21ലധികം സാക്ഷികളും ശാസ്ത്രീയ പരിശോധനഫലം ഉൾപ്പെടെ ആസ്പദമാക്കിയാണ് കോടതി വിധിന്യായത്തിൽ എത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.