മകളെ വിവാഹം ചെയ്ത് നൽകാത്തതിന് പിതാവിനെ വീട്ടിൽ കയറി വെട്ടി

കണ്ണൂർ: മകളെ വിവാഹം ചെയ്ത് നൽകാത്തതിന് പിതാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. ഇരിക്കൂർ സ്വദേശി രാജേഷ് എന്നയാൾക്കാണ് വെട്ടേറ്റത്. പ്രതി അക്ഷയിയെ കണ്ണൂർ സിറ്റി പൊലീസ് പിടികൂടി.

ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. രണ്ടു പേർ ചേർന്ന് വീടിന്‍റെ വാതിൽ തള്ളിത്തുറന്ന ശേഷം രാജേഷിനെ വെട്ടുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ പെരിങ്ങോം പൊലീസിന് കൈമാറി. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വെട്ടേറ്റ രാജേഷ്.

Tags:    
News Summary - father was hacked at house for not accepting his daughter in marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.