എഫ്​.സി.ഐയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; ബി.ജെ.പി നേതാവിനെതിരെ രണ്ട്​ പരാതികൂടി

ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത്​ ലക്ഷങ്ങൾ വാങ്ങി ബി.ജെ.പി നേതാവ്​ നടത്തിയ തട്ടിപ്പി​െൻറ വ്യാപ്​തിയേറുന്നു. ഇതിനകം പരാതി 10 ആയി. കേന്ദ്രസർക്കാറിെൻറ അധീനതയി​െല എഫ്​.സി.ഐയിൽ ജോലി നൽകാമെന്ന വ്യാജേന ചെങ്ങന്നൂർ മുളക്കുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗവും പാർട്ടി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുമായ സനു എൻ. നായരടക്കം മൂന്നംഗ സംഘം കോടികൾ തട്ടിപ്പു നടത്തിയതായാണ് പരാതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നുള്ളവരാണ് പരാതിക്കാർ.

കഴിഞ്ഞ ദിവസം വരെ എട്ടുപേരായിരുന്നു പരാതി നൽകിയത്​. പുതുതായി രണ്ട്​ പേർകൂടി എത്തി. തട്ടിപ്പിനിരയായവരുടെ മൊഴിയെടുത്തുവരുകയാണ്. പരാതികൾ ഇനിയുമുണ്ടാകുമെന്ന്​ ​െപാലീസ് കരുതുന്നു. പന്തളം സ്വദേശിയിൽനിന്ന്​ 15 ലക്ഷവും സനുവി​െൻറ നാട്ടുകാരനായ കാരക്കാട് സ്വദേശി അജിനു സദാശിവനിൽനിന്ന്​ 18 ലക്ഷവും ആണ് കൈപ്പറ്റിയത്. രണ്ടു വർഷമായി ഈ തട്ടിപ്പ്​ തുടർന്നുവരുകയായിരുന്നു. ജോലി കിട്ടാതെ പ്രശ്നമുണ്ടാക്കുന്നവർക്ക് ചെക്ക് നൽകി പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. കോവിഡ് ലോക്ഡൗൺ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈകാതെ അറസ്​റ്റ്​ ഉണ്ടാകുമെന്നാണ് സൂചന.

സംസ്ഥാന-കേന്ദ്ര നേതാക്കളുമായുള്ള പരിചയവും മന്ത്രിമാരുമായുള്ള ബന്ധവും പറഞ്ഞാണ് ഉദ്യോഗാർഥികളെ വലയിലാക്കുന്നത്. ​േഫസ്​ബുക്ക്​ അക്കൗണ്ടിൽ നിറയെ പ്രമുഖരുമായുള്ള ഫോട്ടോകളാണ് സനു പോസ്​റ്റ്​ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് ​െതരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ​േബ്ലാക്ക് പഞ്ചായത്തിലേക്ക് മുളക്കുഴയിലെ അരീക്കര ഡിവിഷനിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - FCI job offer scam; Two more complaints against BJP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.