കൊച്ചി: ടി.പി. ചന്ദ്രശേഖരനെ വധിച്ചത് ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചടക്കുമോ എന്ന ഭയം കൊണ്ടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മൂവാറ്റുപുഴയില്‍ യു.ഡി.എഫിന്റെ കുറ്റ വിചാരണ സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊരാളുങ്കൽ പിടിച്ചെടുത്താൽ കേരളത്തിലെ സി.പി.എം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടും. അതുണ്ടാവാതിരിക്കാനാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും ഷാജി പറഞ്ഞു.
ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന്റെ ആഴ്ചകൾക്ക് മുമ്പും സി.പി.എം നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് അവർ ആവശ്യപ്പെട്ടത്. മത്സരിക്കില്ലെന്ന് ടി.പി സമ്മതിച്ചിരുന്നെങ്കിൽ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നുവെന്നും ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.