തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കൾ സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നൽകുമ്പോഴും കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. 10 സെൻറ് വരെയുള്ള ഭൂമിയുടെ കൈമാറ്റത്തിന് ഈ ആനുകൂല്യം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
പൊതുതാൽപര്യമുള്ള പദ്ധതികളുടെ ഭാഗമായി കൈമാറ്റം ചെയ്യേണ്ടിവരുമ്പോൾ ഭൂമി രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തും. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് താൽക്കാലിക കെട്ടിട നമ്പർ ലഭിച്ചാൽ അവസാന ഗഡു അനുവദിക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രജിസ്ട്രേഷൻ ഫീസ് ഇളവ് സംബന്ധിച്ച തീരുമാനം. നിലവിൽ കെട്ടിട നമ്പർ ലഭിച്ചാൽ മാത്രമാണ് അവസാന ഗഡു അനുവദിക്കുന്നത്. പെർമിറ്റ് പ്രകാരമല്ലാതെ വീട് നിർമിക്കുകയും നിയമലംഘനങ്ങൾ ഉണ്ടാവുകയും ചെയ്താൽ കെട്ടിട നമ്പർ ലഭിക്കില്ല.
അനധികൃതമെങ്കിലും ഗുരുതര പ്രശ്നങ്ങളില്ലാത്ത ചെറിയ വീടുകൾക്ക് പ്രത്യേക പരിഗണന നൽകി താൽക്കാലിക നമ്പർ നൽകുന്നുണ്ട്. ഈ നമ്പർ ലഭിക്കുന്ന ലൈഫ് ഗുണഭോക്താക്കൾക്ക് അവസാന ഗഡു അനുവദിക്കാനാണ് കഴിഞ്ഞയാഴ്ച തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.