തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്നതിന് പൊലീസിന് ഫീസ് നൽകണമെന്ന ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി. സമരത്തിന് ഫീസ് ഏർപ്പെടുത്തില്ലെന്നും അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചില കൂടിച്ചേരലുകൾക്ക് അനുവാദം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 10നാണ് ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾക്കും പ്രകടനങ്ങൾക്കും നിശ്ചിത തുക പൊലീസ് സ്റ്റേഷനിൽ അടക്കണമെന്ന് അറിയിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
പൊലീസ് സ്റ്റേഷന് പരിധിയില്‍ 2000 രൂപയും സബ്ഡിവിഷന് പരിധിയില്‍ 4000 രൂപയും ജില്ലതലത്തില്‍ 10,000 രൂപയും ഫീസ് നല്‍കണം.
തിരുവനന്തപുരം: സോളാർ വിവാദം ഉയർത്തിക്കൊണ്ട് വന്നതോടെ സമൂഹത്തിൽ ചർച്ചയായത് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെയോ അതോ മരിച്ചുപോയ ഉമ്മൻ ചാണ്ടിയെയാണോ ബാധിക്കുകയെന്ന് മുഖ്യമന്ത്രി. ഇത്തരമൊരു കാര്യം പ്രതിപക്ഷം ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണ്. ഇപ്പോൾ അവർക്കിടയിൽതന്നെ പ്രശ്നമാണ്. പ്രധാനപ്പെട്ടവർതന്നെ പ്രതികരണം നടത്തിയില്ലേ.
അന്നേ ചില കാര്യങ്ങൾ മറഞ്ഞിരിക്കുന്നെന്നാണ് ഇപ്പോൾ വന്ന പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അതെന്തിനാണ് തന്റെ പിടലിക്കിടുന്നത്. സോളാർ വിവാദമുണ്ടായപ്പോൾ അന്നത്തെ പ്രതിപക്ഷം എന്നനിലയിൽ പരിധിയിൽനിന്നുകൊണ്ട് വിഷയം ഉയർത്തുകയാണ് ചെയ്തത്. ഇനി അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യം ഉന്നയിച്ചാൽ അപ്പോൾ നോക്കാം. ഇക്കാര്യം താൻ നിയമസഭയിലും പറഞ്ഞതാണ്. അതേസമയം, യു.ഡി.എഫ് പറഞ്ഞതിൽനിന്ന് പിന്നോട്ടുപോയി. സോളാർ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാണെന്ന വാദം മുഖ്യമന്ത്രി തള്ളി. അതുകൊണ്ടുതന്നെ അതിന്റേതായ പ്രത്യേകത ഉപതെരഞ്ഞെടുപ്പിനുമുണ്ടായി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇക്കാര്യം കാണാൻ കഴിഞ്ഞു. ഇതു സംബന്ധിച്ച് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല- മുഖ്യന്ത്രിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.