കൊച്ചി: സിനിമാ സംഘടനകൾ ദിലീപിനെ കൈവിടുന്നു. ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് കേരള)യിൽ നിന്നും നിർമാതാക്കളുടെ സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കി. അതിനിടെ താര സംഘടനയായ അമ്മയുടെ യോഗവും മമ്മൂട്ടിയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ദിലീപിനെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. അമ്മ മൗനം വെടിയണമെന്ന് നടൻ ബാലചന്ദ്ര മേനോനും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.