പാലക്കാട്: ഹസ്തദാന വിവാദത്തിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കോൺഗ്രസ് നേതാക്കളുടെയും നിലപാട് തള്ളി ശശി തരൂർ എം.പി. എതിർചേരിയിലുള്ളവരോടും മാന്യത കാണിക്കണമെന്നും താൻ എതിർസ്ഥാനാർഥികളോടുപോലും മാന്യത കാട്ടുന്ന ആളാണെന്നും തരൂർ പാലക്കാട്ട് പറഞ്ഞു.
രാഹുലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ടെത്തിയതായിരുന്നു അദ്ദേഹം. തന്റെ പ്രചാരണത്തിൽ ഒ. രാജഗോപാലിനെ കണ്ടപ്പോൾ പരസ്പരം ഷാളുകൾ കൈമാറിയിട്ടുണ്ട്. ആ സ്നേഹപ്രകടനം ആശയപരമായ അടുപ്പമല്ല. വ്യക്തിപരമായ സൗഹൃദങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനമാണ്. പാലക്കാട്ടെ സവിശേഷ സാഹചര്യത്തിന്‍റെ ഭാഗമായാകാം അങ്ങനെ സംഭവിച്ചതെന്നും ശശി തരൂർ പറഞ്ഞു.
ഹസ്തദാനം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അതിൽ വിമർശനത്തിന് യാതൊരു കഥയുമില്ലെന്നും കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.