മുണ്ടക്കയം: തോൽവി വിവാദം നിലനിൽക്കെ സി.പി.എം പഞ്ചായത്ത് മെംബർക്ക് കോൺഗ്രസ് ഓഫിസിൽ സ്വീകരണം.
കെ.പി.സി.സിക്ക് പരാതി നൽകി പ്രവർത്തകർ. മുണ്ടക്കയത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ വ്യാഴാഴച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആധാരം എഴുത്ത് അസോസിയേഷെൻറ നേതൃത്വത്തിലായിരുന്നു എട്ടാം വാർഡിൽനിന്ന് വിജയിച്ച ആധാരമെഴുത്തുകാരൻ കൂടിയായ സി.പി.എം പഞ്ചായത്ത് അംഗം ഫൈസൽ മോന് സ്വീകരണം നൽകിയത്.
മുൻ പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ കോൺഗ്രസിലെ കെ.എസ്. രാജുവിനെ 148 വോട്ടുകൾക്ക് തോൽപിച്ചയാളാണ് ഫൈസൽ മോൻ. സി.പി.എം മെംബർക്ക് സ്വീകരണമൊരുക്കാൻ മണ്ഡലം കമ്മിറ്റി ഓഫിസ് വിട്ടുനൽകിയത് പുതിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
സംഭവത്തിൽ ഒരുവിഭാഗം കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതിനൽകി. മുണ്ടക്കയം പഞ്ചായത്തിലെ യു.ഡി.എഫിെൻറ പരാജയം സംബന്ധിച്ച് നേതാക്കളുടെ രാജി തേടി പ്രതിഷേധം നടക്കുന്നതിനിടയിലാണ് പുതിയ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.