Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പഞ്ചായത്ത്...

സി.പി.എം പഞ്ചായത്ത് മെംബർക്ക് കോൺഗ്രസ് ഓഫിസിൽ സ്വീകരണം

text_fields
bookmark_border
സി.പി.എം പഞ്ചായത്ത് മെംബർക്ക് കോൺഗ്രസ് ഓഫിസിൽ സ്വീകരണം
cancel

മുണ്ടക്കയം: തോൽവി വിവാദം നിലനിൽക്കെ സി.പി.എം പഞ്ചായത്ത് മെംബർക്ക് കോൺഗ്രസ് ഓഫിസിൽ സ്വീകരണം.

കെ.പി.സി.സിക്ക് പരാതി നൽകി പ്രവർത്തകർ. മുണ്ടക്കയത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ വ്യാഴാഴച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആധാരം എഴുത്ത് അസോസിയേഷ​െൻറ നേതൃത്വത്തിലായിരുന്നു എട്ടാം വാർഡിൽനിന്ന് വിജയിച്ച ആധാരമെഴുത്തുകാരൻ കൂടിയായ സി.പി.എം പഞ്ചായത്ത്​ അംഗം ഫൈസൽ മോന് സ്വീകരണം നൽകിയത്.

മുൻ പഞ്ചായത്ത് പ്രസിഡൻറ്​ കൂടിയായ കോൺഗ്രസിലെ കെ.എസ്. രാജുവിനെ 148 വോട്ടുകൾക്ക് തോൽപിച്ചയാളാണ് ഫൈസൽ മോൻ. സി.പി.എം മെംബർക്ക് സ്വീകരണമൊരുക്കാൻ മണ്ഡലം കമ്മിറ്റി ഓഫിസ് വിട്ടുനൽകിയത് പുതിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.

സംഭവത്തിൽ ഒരുവിഭാഗം കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതിനൽകി. മുണ്ടക്കയം പഞ്ചായത്തിലെ യു.ഡി.എഫി​െൻറ പരാജയം സംബന്ധിച്ച്​ നേതാക്കളുടെ രാജി തേടി പ്രതിഷേധം നടക്കുന്നതിനിടയിലാണ് പുതിയ വിവാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mundakkayamCPMcongress
News Summary - felicitation for cpm panchayath member in congress office
Next Story